കേളകം : ഗാന്ധിജയന്തി ആഘോഷമാക്കി കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശ്രദ്ധ നേടി. എല്ലാ ബൂത്തുകളിലും പതാക ഉയർത്തൽ
മഹാത്മ ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന,
പ്രാർത്ഥന ഗീതം ആലാപനം, മഹാത്മജി ലഘു ജീവചരിത്ര പാരായണം, മഹാത്മജി അനുസ്‌മരണ പ്രസംഗം, ദേശരക്ഷാ പ്രതിജ്ഞ, ശ്രമദാനങ്ങൾ എന്നിവയെല്ലാം സംഘടിപ്പിച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചകഴിഞ്ഞ് അടയ്ക്കാത്തോട്ടിൽ നിന്ന് കേളകത്തേക്ക് ഗാന്ധി സ്മൃതിയാത്രയും സംഘടിപ്പിച്ചിരുന്നു. 7 കിലോമീറ്റർ പദയാത്രയിൽ 'യുവജനങ്ങളും വനിതകളും അണിനിരന്നു. സ്മൃതിയാത്ര അടയ്ക്കാത്തോട് ടൗണിൽ നടന്ന സമ്മേളനത്തിൽ വച്ച് കെപിസിസി അംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സന്തോഷ് ജോസഫ് മണ്ണാർകുളം അദ്ധ്യക്ഷത വഹിച്ചു. ചെട്ടിയാംപറമ്പ്, പെരുന്താനം, മഞ്ഞളാംപുറം എന്നിവടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ യാത്രയ്ക്ക് സ്വീകരണം നൽകി. തുടർന്ന് കേളകം ബസ് സ്റ്റാൻ്റിൽ നടന്ന സ്മൃതിസംഗമവും ഗാന്ധിസ്മൃതി യാത്ര സമാപനവും കെപിസിസി അംഗം പി.സി ഷാജി ഉദ്ഘാടനം ചെയ്തു. ഡിസിസി അംഗം വർഗ്ഗീസ് ജോസഫ് നടപ്പുറം, പഞ്ചായത്തംഗങ്ങളാ ജോണി പാമ്പാടി , ബിജു പൊരുമത്തറ,യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ് ,
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോണി വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.
Kelakam Mandal Congress Committee celebrated Gandhi's commemoration.